KeralaNews

മന്ത്രിമാർ അറിയാതെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം: പ്രതികരണത്തിനില്ലെന്ന് കുഞ്ഞാലിക്കുട്ടി

വ്യവസായ വകുപ്പ് ഡയറക്ടറുടെ നിയമന വിഷയത്തിൽ പ്രതികരണത്തിനില്ലെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. അതൊക്കെ ആഭ്യന്തര കാര്യമാണെന്നും മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ സർക്കാർ വാഗ്ദാനം ചെയ്ത കാര്യങ്ങൾ നടപ്പാക്കാനാണ് ശ്രമം. അനുദിനം നടക്കുന്ന കാര്യങ്ങളിൽ അപ്പപ്പോൾ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്യാബിനറ്റിന് ശേഷമേ പ്രതികരിക്കാൻ പറ്റൂവെന്ന് തദ്ദേശ മന്ത്രി കെ.എം. ഷാജിയും പ്രതികരിച്ചു. അതുമായി ബന്ധപ്പെട്ടു ഇപ്പോൾ വ്യക്തത ഇല്ലെന്നും ഷാജി പറഞ്ഞു.

അതേസമയം, സെക്രട്ടറിമാരുടെ മാറ്റം പരാതി ഇല്ലെന്ന് ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. തന്റെ വകുപ്പിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിവിധ വകുപ്പുകളിൽ മന്ത്രിമാർ അറിയാതെ ഡയറക്ടർമാരെ സ്ഥലം മാറ്റിയിരുന്നു. വിഷയത്തിൽ ഘടക കക്ഷികൾക്ക് വിയോജിപ്പുണ്ട്. വനംമന്ത്രി ഷിബു ബേബി ജോൺ എതിർപ്പ് പ്രകടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button