KeralaNews

മന്ത്രി കെ എം ഷാജിക്കെതിരേ അധിക്ഷേപ പരാമർശം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിയെ സാമൂഹികമാധ്യമത്തിലൂടെ ആക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് പൊലീസ് സ്‌റ്റേഷനിലെ സിപിഒ സുജിത്തിനെ സസ്പെൻഡ് ചെയ്തു.

കാസർകോട് ജില്ലയിലെ ‘പൊലീസ് ഫ്രണ്ട്‌സ്’ എന്ന വാട്​സാപ്പ് ഗ്രൂപ്പിലായിരുന്നു സുജിത്തിന്റെ വിവാദസന്ദേശം. ഡിവൈഎസ്പിമാർ ഉൾപ്പെടെ അംഗങ്ങളായുള്ള ഗ്രൂപ്പ് ആയിരുന്നു ഇത്.

സന്ദേശത്തിൽ കെ എം ഷാജിയെ വർ​ഗീയവാദി എന്നാണ് സുജിത്ത് വിശേഷിപ്പിച്ചത്. ആദ്യം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് സുജിത്ത് പിന്നീട് വാട്​സാപ്പ് ഗ്രൂപ്പിലേക്കും പങ്കുവെക്കുകയായിരുന്നു. സന്ദേശം വിവാദമായതോടെയാണ് നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button