
തള്ളിക്കളയേണ്ടത് എമ്പുരാൻ സിനിമയെയല്ലെന്നും ആർ എസ് എസ് മുഖവാരിക ഓര്‍ഗനൈസറിന്റെ വിദ്വേഷ പരാമര്ഷത്തെയാണെന്നും എ എ റഹിം എം പി. എമ്പുരാനെതിരായ ഓര്‍ഗനൈസറിന്റെ ലേഖനത്തില്‍ അപകടങ്ങള്‍ പതിയിരിക്കുന്നു. ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സിനിമയാണ് എമ്പുരാൻ എന്ന് പറയുന്നത് സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരോടുള്ള യുദ്ധ പ്രഖ്യാപനമാണ്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു.
എമ്പുരാന് ഇന്ത്യ വിരുദ്ധ സിനിമയാണെന്ന് സംഘപരിവാര്‍ സന്ദേശം നല്കുന്നു. സംഘപരിവാറിന്റെ ഈ നീക്കത്തിനെതിരെ ജനാധിപത്യ സംവിധാനങ്ങള്‍ ഒറ്റക്കെട്ടാവണം. ഗുജറാത്ത് വംശഹത്യ യാഥാര്‍ഥ്യമാണ്. യാഥാര്‍ഥ്യത്തെ മറച്ചുകളയാനാണ് സംഘപരിവാര്‍ ശ്രമം നടത്തുന്നത്.
കലാപത്തെ ചിത്രീകരിക്കാന്‍ ശ്രമിച്ചവര്‍ സംഘപരിവാറിന്റെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഗുജറാത്ത് കലാപത്തെ പരാമര്‍ശിച്ചാല്‍ കൈ പൊള്ളുമെന്നു ഇവര്‍ പ്രഖ്യാപിക്കുന്നുവെന്നും എ എ റഹിം എം പി പറഞ്ഞു.