KeralaNews

എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ: ഇന്ന് കോഴിക്കോട് പര്യടനം തുടരും; നാളെ മലപ്പുറത്ത്

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽ ഡി എഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ ഇന്നും കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തും. ജില്ലയിലെ മൂന്നാം ദിവസത്തെ ആദ്യ സ്വീകരണം രാവിലെ 10 മണിക്ക് കൊയിലാണ്ടിയിൽ നടക്കും. ഉച്ചകഴിഞ്ഞ് ഏലത്തൂർ മണ്ഡലത്തിലെ ചേളന്നൂർ, കുന്ദമംഗലം മണ്ഡലത്തിലെ പൂവ്വാട്ടുപറമ്പ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് മുതലക്കുളത്ത് ജാഥ സമാപിക്കും.

കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളുടെ സംയുക്ത സ്വീകരണമാണ് മുതലക്കുളത്ത് നടക്കുക. നാളെ രാവിലെ ബേപ്പൂർ മണ്ഡലത്തിലെ സ്വീകരണം പൂർത്തിയാക്കി വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ മലപ്പുറം ജില്ലയിൽ പ്രവേശിക്കും.

എൽ ഡി എഫ് മധ്യമേഖല ജാഥക്ക് കോട്ടയത്തും ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ പര്യയടനം പൂർത്തിയാക്കിയാണ് ജാഥ കോട്ടയത്ത് എത്തിയത്. 9, 10 തീയതികളിൽ ജാഥ ഇടുക്കിയിൽ പ്രവേശിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button