KeralaNews

വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാത്തത് ചോദ്യം ചെയ്തു; യുവതിക്ക് സിപിഎം പ്രവര്‍ത്തകന്റെ അസഭ്യവര്‍ഷവും മര്‍ദനവും

വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാത്തത് ചോദിച്ച യുവതിക്ക് സിപിഎം പ്രവര്‍ത്തകന്റെ അസഭ്യവര്‍ഷവും മര്‍ദനവും. തൃശൂര്‍ ആറങ്ങോട്ടുകരയിലാണ് സംഭവം. സി പി എം പ്രവര്‍ത്തകനായ ബഷീറിനെതിരെ ചെറുതുരുത്തി പൊലീസ് കേസെടുത്തു.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാത്തത് ചോദ്യം ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണം. സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നു. ബഷീര്‍ക്ക ഒരു മിനുട്ട്, എന്നു പറഞ്ഞ് ബൈക്കില്‍ പോകുകയായിരുന്ന ബഷീറിനെ വിളിച്ച് യുവതി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാത്തതിന്റെ കാരണം ആരായുകയായിരുന്നു.

തുടര്‍ന്ന് ബഷീര്‍ തട്ടിക്കയറുന്നതും അസഭ്യം വിളിക്കുന്നതും വിഡിയോയില്‍ കാണാം. ബൈക്കില്‍ നിന്നിറങ്ങിയ ഇയാള്‍ യുവതിയെ അടിച്ചു. സംഭവത്തില്‍ ആറങ്ങോട്ടുകര സ്വദേശി ബഷീറിനെതിരെ പൊലീസ് കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button