
നിയമസഭയില്‍ കോണ്‍ഗ്രസ് തിരിച്ചു വരിക മാത്രമാണ് ലക്ഷ്യമെന്നും, ആര് മുഖ്യമന്ത്രിയാകുമെന്നത് പിന്നീട് തീരുമാനിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇക്കുറി പ്രശ്നങ്ങള്‍ ഉണ്ടാകില്ല. ശബരിമല സ്വര്‍ണ്ണ കൊള്ള കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
മുഖ്യമന്ത്രി ആരാണെന്ന് ചോദ്യം ഞങ്ങളുടെ മുന്നില്‍ ഇല്ലേയില്ല. അതിനൊക്കെ പാര്‍ട്ടിയുടെ സിദ്ധാന്തങ്ങള്‍ക്കനുസരിച്ച നയപരിപാടികളുണ്ട്. ഇപ്പോള്‍ ഭരണം തിരിച്ചുകൊണ്ടുവരിക എന്ന ഒറ്റ ലക്ഷ്യം മാത്രമേ എല്ലാവര്‍ക്കുമുള്ളു. കാരണം, പത്ത് വര്‍ഷക്കാലത്തെ ഭരണം ജനങ്ങള്‍ മടുത്തിരിക്കുകയാണ്. ഈ മടുത്തിരിക്കുന്ന ഭരണം അവസാനിപ്പിച്ചുകൊണ്ട് ഐക്യജനാധിപത്യ മുന്നണിയുടെ ഭരണം ഉണ്ടാവുക, മുഖ്യമന്ത്രി ഉണ്ടാവുക. ആര് മുഖ്യമന്ത്രിയാകും എന്നതിലല്ല പ്രസക്തി. ശക്തമായിട്ടുള്ള ഒരു ഭരണം, ജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച്, വികസന പ്രവര്‍ത്തനങ്ങളും, അവര്‍ക്ക് വേണ്ടിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്താന്‍ കഴിയുന്നജനങ്ങളുടേതായിട്ടുള്ള സര്‍ക്കാര്‍ ഉണ്ടാക്കുക എന്നുള്ളതാണ് ഇപ്പോഴത്തെ ആവശ്യം. അതിനു വേണ്ടിയിട്ടുള്ള തയ്യാറെടുപ്പില്‍ ഞങ്ങള്‍ വളരെ വ്യക്തമായ ലക്ഷ്യബോധത്തോടുകൂടി മുന്നോട്ടു പോവുകയാണ് – അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രശ്നങ്ങളുണ്ടാകില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിജയ സാധ്യത തന്നെയാണ് പ്രഥമ മുന്‍ഗണന. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ അവസരം നല്‍കിയത് ചെറുപ്പക്കാര്‍ക്കായിരുന്നു. പട്ടിക നോക്കിയാല്‍ അറിയാം. 60 ശതമാനത്തോളം ചെറുപ്പക്കാരുടെ നിരയാണുണ്ടായിരുന്നത്. പക്ഷേ അവര്‍ക്ക് സമയം കുറച്ചേ കിട്ടിയിട്ടുള്ളൂ. അതുകൊണ്ടാണ്വേണ്ടത്ര ശ്രദ്ധിക്കാന്‍ പറ്റാത്തത്. ഇപ്രാവശ്യം ഞങ്ങളുടെ ശ്രമം നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനും അതോടൊപ്പം വിജയസാധ്യത മുന്‍നിര്‍ത്തിയുള്ള നല്ല സ്ഥാനാര്‍ഥി പട്ടിക തയാറാക്കാനുമാണ്.



