
ലൈംഗിക പീഡന കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്. കൂടാതെ പരാതിയിൽ രാഹുലിന് മുൻകൂർ ജാമ്യവുമില്ല. ഇനി ഏത് നിമിഷവും അദ്ദേഹത്തിന്റെ അറസ്റ്റും ഉണ്ടാകും. രാഹുലിനെതിരെ പരാതി കിട്ടിയപ്പോൾ ഉണർന്ന് പ്രവർത്തിച്ച ഒരു ഭരണകൂടത്തെ ആണ് കാണാൻ കഴിഞ്ഞത്. അത് ഈ നാട്ടിലെ സ്ത്രീകളുടെ സുരക്ഷയെ കൂടിയാണ് കാണിക്കുന്നത്. ഇപ്പോഴിതാ കേരളത്തിൽ അന്യായങ്ങൾ പൊറുപ്പിക്കാത്ത ഒരു ഭരണമുണ്ട് എന്ന് പറയുകയാണ് സിപിഐഎം.
ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് കഴിഞ്ഞ പത്തു വർഷങ്ങളിൽ കൂടുതൽ സുരക്ഷിതബോധം കേരളത്തിലെ സ്‌ത്രീകളിൽ ഉണ്ടായതും ധൈര്യപൂർവ്വം പരാതികൾ നൽകാൻ തയ്യാറാകുന്നതും ഇവിടെയുള്ള ഭരണകൂടത്തിന്റെ ഉണർന്നുള്ള പ്രവർത്തനങ്ങൾ കൊണ്ടാണെന്ന് അവർ കുറിക്കുന്നത്. സിപിഐഎമ്മിന്റെ സോഷ്യൽ മീഡിയ പേജുകളിലാണ് പോസ്റ്റർ വന്നിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
സ്ത്രീത്വത്തെ മാനിക്കുക, അവർക്കെതിരെ ഉയരുന്ന കരങ്ങളിൽ വിലങ്ങുവെക്കുക, എല്ലാ തരം ചൂഷണങ്ങളിൽനിന്നും അതിക്രമങ്ങളിൽനിന്നും സ്‌ത്രീകളെയും കുട്ടികളേയും സംരക്ഷിക്കുക. ഇത് ഇടതുപക്ഷത്തിന് ജീവൽപ്രധാനമായ നിലപാടാണ്. അധികാരത്തിലിരുന്നപ്പോഴെല്ലാം വിട്ടുവഴ്‌ചയില്ലാതെ തുടർന്ന രീതിയാണിത്. കഴിഞ്ഞ പത്തു വർഷങ്ങളിൽ കൂടുതൽ സുരക്ഷിതബോധം കേരളത്തിലെ സ്‌ത്രീകളിൽ ഉണ്ടായതും ധൈര്യപൂർവ്വം പരാതികൾ നൽകാൻ തയ്യാറാകുന്നതും ഇതുകൊണ്ടുതന്നെ. അതെ, കേരളത്തിൽ അന്യായങ്ങൾ പൊറുപ്പിക്കാത്ത ഒരു ഭരണമുണ്ട്.


