KeralaNews

‘രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്തത് പോലൊരു നടപടി രാജ്യത്ത് ആരെടുത്തിട്ടുണ്ട്’: പ്രതിപക്ഷ നേതാവ്

ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ തുടര്‍ നടപടി കൂടിയാലോചനയ്ക്ക് ശേഷമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ഒരു തരത്തിലും പ്രതിരോധത്തിലല്ലെന്നും പരാതി പോലും വരാത്ത സമയത്ത് പോലും പാര്‍ട്ടി സ്വീകരിച്ചത് മാതൃകാപരമായ നടപടിയായിരുന്നുവെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി അധ്യക്ഷന് മുന്നില്‍ പരാതി വന്നപ്പോള്‍ ഉടനടി അത് ഡിജിപിക്ക് കൈമാറുകയാണ് അദ്ദേഹം ചെയ്തത്. മുഖ്യമന്ത്രിക്കും എം വി ഗോവിന്ദനുമൊക്കെ മുന്നില്‍ വന്ന എത്ര പരാതികള്‍ ഇതുപോലെ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് വി ഡി സതീശന്‍ ചോദിച്ചു.

സിപിഐഎം നേതാക്കള്‍ക്ക് മുന്നില്‍ പരാതി വന്നാല്‍ സിപിഐഎം സ്വയം കോടതിയായി തീരുമാനമെടുക്കുമെന്നാണ് വി ഡി സതീശന്റെ വിമര്‍ശനം. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചതുപോലൊരു നടപടി ഇന്ത്യയില്‍ ഏതെങ്കിലും പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഈ പാര്‍ട്ടിയെക്കുറിച്ച് ഓര്‍ത്ത് തങ്ങള്‍ക്ക് എല്ലാവര്‍ക്കും അഭിമാനമാണെന്നും പാര്‍ട്ടി ഇപ്പോള്‍ ഒരു തരത്തിലും പ്രതിരോധത്തിലല്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ വി ഡി സതീശന്‍ സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. എത്ര ഗൗരവത്തോടെയുള്ള തെളിവുകളാണ് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്കെതിതായി കോടതിയ്ക്ക് മുമ്പിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. എന്നിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്തെന്നും വി ഡി സതീശന്‍ ആഞ്ഞടിച്ചു. സിപിഐഎം നടപടി സ്വീകരിക്കാത്തത് വിസ്മയകരമാണ്. മറ്റ് നേതാക്കളെക്കുറിച്ച് മൊഴി കൊടുക്കുമോ എന്ന പേടിയാണ് സിപിഐഎമ്മിന്. മുന്‍പ് താന്‍ പറഞ്ഞതുപോലെ സിപിഐഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button