KeralaNews

‘ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റണം’, മുഖ്യമന്ത്രിയോടാവശ്യപ്പെട്ട് മന്ത്രി മുരളിധരൻ

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ തസ്തികയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ മുരളിധരൻ. ഇക്കാര്യം മുഖ്യമന്ത്രിയോട് മുരളീധരൻ നേരിട്ട് ആവശ്യപ്പെട്ടു. വകുപ്പിൽ താൻ ഉത്തരവിട്ട പ്രധാനപ്പെട്ട പല അന്വേഷണങ്ങളും പ്രിൻസിപ്പൽ സെക്രട്ടറി നടത്തുന്നില്ലെന്നും പ്രധാന ഫയലുകൾ തീരുമാനമെടുക്കാതെ പിടിച്ചുവെച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ മുതൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പ്രവർത്തനരീതിയിൽ കെ മുരളിധരൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മരുന്നുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട സുപ്രധാന നടപടികളെ പ്രിൻസിപ്പൽ സെക്രട്ടറി ശക്തമായി എതിർത്തത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഭരണതലത്തിൽ മന്ത്രിയും സെക്രട്ടറിയും തമ്മിലുള്ള ഭിന്നത രൂക്ഷമായി ഇപ്പോൾ അടിയന്തര സ്ഥാനമാറ്റം ആവശ്യപ്പെടുന്ന സാഹചര്യം വരെ കാര്യങ്ങൾ എത്തിയത്.

മരുന്ന് പ്രതിസന്ധിയിൽ ആശ്വാസം
അതേസമയം സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് ആശ്വാസമായിട്ടുണ്ട്. കെ എം എസ് സി എൽ പർച്ചേസ് ഓർഡറുകളിൽ ആദ്യഘട്ട സ്റ്റോക്ക് ഇന്നലെ മുതൽ എത്തിതുടങ്ങിയിട്ടുണ്ട്. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ഉൾപ്പടെയുള്ളവയുടെ സ്റ്റോക്ക് എത്താത്തത് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയിരുന്നു. എറണാകുളം തിരുവനന്തപുരം വെയർ ഹൗസുകളിൽ സ്റ്റോക്ക് കഴിഞ്ഞ ദിവസം എത്തി. ഇൻസുലിൻ, വൈറ്റമിൻ എ, വൈറ്റമിൻ ബി കോംപ്ലകസ് സ്റ്റോക്കുമെത്തി. ഏഴിനം മരുന്നുകളുടെ സ്റ്റോക്ക് പിന്നാലെ എത്തുമെന്ന് കെ എം എസ് സി എൽ അറിയിച്ചിരുന്നു. എന്നാൽ അവശ്യമരുന്നുകളിൽ ചിലതിന് ഇപ്പോഴും ക്ഷാമം തുടരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button