Uncategorized

കൊച്ചിയില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കം

കൊച്ചിയില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളക്ക് തുടക്കം. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മറൈന്‍ ഡ്രൈവിലാണ് മേള സംഘടിപ്പിക്കുന്നത്. സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ ആവിഷ്‌കരിച്ച പദ്ധതികള്‍, വികസന മാതൃകകള്‍, സേവനങ്ങള്‍, സര്‍ക്കാര്‍ പിന്തുണയോടെ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ തുടങ്ങി എല്ലാമുണ്ട് കൊച്ചി മറൈന്‍ഡ്രൈവില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണമേളയില്‍.

വിവിധ വകുപ്പുകളുടെ 194 തീം-സര്‍വീസ് സ്റ്റാളുകളും 82 കൊമേഴ്ഷ്യല്‍ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട ഏഴ് വകുപ്പുകള്‍ക്കായി മിനി തിയേറ്ററില്‍ വികസന കാഴ്ചകളുടെ ദൃശ്യവിരുന്നുമുണ്ട്. വിനോദ സഞ്ചാര വകുപ്പിന്റെ ടൂറിസം നേര്‍ക്കാഴ്ചകള്‍, കിഫ്ബിയുടെ വികസന പ്രദര്‍ശനം, ടെക്‌നോ ഡെമോ ഏരിയ, ലൈവ് ആക്ടിവിറ്റി ഏരിയകള്‍, വിപുലമായ പുസ്തകമേള, ഹൈ ഫൈ സ്റ്റേജ്, കുട്ടികള്‍ക്ക് വേണ്ട ആക്ടിവിറ്റി സോണുകള്‍, സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

പൊലീസ് ഡോഗ് ഷോ, എ.ഐ പ്രദര്‍ശനവും ക്ലാസും, കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, വ്യവസായ വകുപ്പ് സംരംഭകര്‍ക്കായി ഹെല്‍പ് ലൈന്‍ സെന്റര്‍, കൈത്തറി-കരകൗശലം, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ പ്രദര്‍ശനവും മേളയില്‍ ഉള്‍പ്പെടുന്നുണ്ട്. അടുത്ത വെള്ളിയാഴ്ച വരെയാണ് മേള.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button